ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ

കുറിച്ചിത്താനം

അറിയാം വളരാം മുന്നേറാം

Email: sreekrishnavhs@gmail.com
Phone: +91 4822 251919

Vision & Mission
To be a centre of excellence in education, capable of making significant contribution to individual and societal empowerment.
Our Prayer
കാലേ വര്‍ഷതു പര്‍ജ്ജന്യ പൃഥ്വി സസ്യശാലിനി ദേശോയം ക്ഷോഭരഹിതാ സജ്ജനാ സന്തു നിര്‍ഭയാ സ്വസ്തി പ്രജാഭ്യ പരിപാലയന്താം ന്യായേന മാര്‍ഗ്ഗേണ മഹിം മഹീശ ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം ലോകാ: സമസ്താ: സുഖിനോ ഭവന്തു: ഓം ശാന്തി: ശാന്തി: ശാന്തി:
Latest News
SAMAGAMAM-The Reunion Of Old Students : For Alumni Association Meeting Please Contact-9447037519

Thanal

സ്വാഗതം
1946 ല്‍ ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യത്തെ പേര് കുറിച്ചിത്താനം ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നായിരുന്നു. 23/04/1947 ന് സ്കൂളിന്‍റെ ഭരണം കുറിച്ചിത്താനം എജ്യുക്കേഷണല്‍ സൊസൈററി ഏറ്റെടുത്തു. സൊസൈറ്റി ഷെയറിന്‍റെ വില 250 രൂപയാണ് നിശ്ചയിച്ചിരുന്നത്. ആരംഭത്തില്‍ മാനേജര്‍ പഴയിടത്തില്ലത്ത് പി. കെ. ദാമോദരന്‍ നന്പൂതിരിയും ഹെഡ്മാസ്റ്റര്‍ എന്‍. എ. നീലകണ്ഠപ്പിള്ളയും ആയിരുന്നു. ഇംഗ്ലീഷ് ഒരു പഠന വിഷയം ആയിരുന്നതിനാല്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന് അറിയപ്പെട്ടു. എന്‍. എ. നീലകണ്ഠപ്പിള്ള, ശ്രീ. ആര്‍. ശിവരാമകൃഷ്ണ അയ്യര്‍, ശ്രീ. സി. എ. സ്കറിയ, എം. ജി സോമശേഖരന്‍ നായര്‍, സി. ജെ. തോമസ്, ശ്രീമതി. അന്നമ്മ ചാക്കോ, ശ്രീ. കെ. പി. മോഹനന്‍ പിള്ള, ശ്രീമതി. എ. എന്‍. ഇന്ദിരാഭായി തന്പുരാട്ടി എന്നിവരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റര്‍മാര്‍. ഏറ്റവും കൂടുതല്‍കാലം ഹെഡ്മാസ്റ്റര്‍ ആയത് ശ്രീ. ആര്‍. ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു. 30 വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ സേവനം ഉണ്ടായിരുന്നു. 1970 കളിലായിരുന്നു ഈ സ്കൂളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നത്.    more
ചേന്നാത്തമ്മ
കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തിനു സമീപം താമസിച്ചുവന്ന ഒരു ബ്രാഹ്മണകുടുംബം. നൂറ്റാണ്ടുകള്‍ക്ക് മുന്പ് അന്യംനിന്നുപോയി. ആ കുടുംബപരന്പരയിലെ അവസാന കണ്ണിയായിരുന്നു പരമഭക്തയായ ചേന്നാത്തമ്മ. തന്‍റെ ഇല്ലവും ഇല്ലപ്പറന്പുമടക്കം സര്‍വ്വവും പൂത്തൃക്കോവിലപ്പന് സമര്‍പ്പിച്ചിട്ടാണ് അവര്‍ ഭഗവത്പാദം പൂകിയത്. നാട്ടിലെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് ഒരു സ്ഥാപനം എന്ന ക്ഷേത്രേശന്മാരുടെ സ്വപ്നമാണ് കുറിച്ചിത്താനം എഡ്യുക്കേഷണല്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഈ പ്രസ്ഥാനത്തിലൂടെ സ്വപനം യാഥാര്‍ത്ഥ്യമായപ്പോള്‍ ആ വിദ്യാലയത്തിനായി അവര്‍ നീക്കിവച്ചത് ചേന്നാത്തമ്മയില്‍ നിന്ന് ദേവസ്വത്തിന് ദാനമായി കിട്ടിയ ഇല്ലപ്പുരയിടമായിരുന്നു. ആ മണ്ണില്‍ പിറന്നു വളര്‍ന്ന സരസ്വതി ക്ഷേത്രമാണ് ഇന്നത്തെ ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍. കുട്ടികളില്ലാതെ മരിച്ച അമ്മയുടെ ഇല്ലപ്പറന്പില്‍ ഇന്ന് നൂറുകണക്കിന് കുട്ടികള്‍ ഓടുക്കളിക്കുന്നു. ആ കുട്ടികള്‍ക്കുവേണ്ടി ഈ വിവരസാങ്കേതിക വിദ്യാകേന്ദ്രം, അമ്മയുടെ അനുഗ്രഹത്തോടെ സമര്‍പ്പിക്കുന്നു.