ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ

കുറിച്ചിത്താനം

അറിയാം വളരാം മുന്നേറാം

Email: sreekrishnavhs@gmail.com
Phone: +91 4822 251919

History

1946 ല്‍ ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യത്തെ പേര് കുറിച്ചിത്താനം ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നായിരുന്നു. 23/04/1947 ന് സ്കൂളിന്‍റെ ഭരണം കുറിച്ചിത്താനം എജ്യുക്കേഷണല്‍ സൊസൈററി ഏറ്റെടുത്തു. സൊസൈറ്റി ഷെയറിന്‍റെ വില 250 രൂപയാണ് നിശ്ചയിച്ചിരുന്നത്. ആരംഭത്തില്‍ മാനേജര്‍ പഴയിടത്തില്ലത്ത് പി. കെ. ദാമോദരന്‍ നന്പൂതിരിയും ഹെഡ്മാസ്റ്റര്‍ എന്‍. എ. നീലകണ്ഠപ്പിള്ളയും ആയിരുന്നു. ഇംഗ്ലീഷ് ഒരു പഠന വിഷയം ആയിരുന്നതിനാല്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന് അറിയപ്പെട്ടു. എന്‍. എ. നീലകണ്ഠപ്പിള്ള, ശ്രീ. ആര്‍. ശിവരാമകൃഷ്ണ അയ്യര്‍, ശ്രീ. സി. എ. സ്കറിയ, എം. ജി സോമശേഖരന്‍ നായര്‍, സി. ജെ. തോമസ്, ശ്രീമതി. അന്നമ്മ ചാക്കോ, ശ്രീ. കെ. പി. മോഹനന്‍ പിള്ള, ശ്രീമതി. എ. എന്‍. ഇന്ദിരാഭായി തന്പുരാട്ടി എന്നിവരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റര്‍മാര്‍. ഏറ്റവും കൂടുതല്‍കാലം ഹെഡ്മാസ്റ്റര്‍ ആയത് ശ്രീ. ആര്‍. ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു. 30 വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ സേവനം ഉണ്ടായിരുന്നു. 1970 കളിലായിരുന്നു ഈ സ്കൂളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നത്.

ഈ സ്കൂളില്‍ വി. എച്ച്. എസ് വിഭാഗം നില്‍വില്‍ വന്നത് 11/10/1995ല്‍ ആണ്. അന്നത്തെ മാനേജര്‍ പുതുമന ശ്രീ. എന്‍. രാമന്‍ നമ്പൂതിരി ആയിരുന്നു. ആദ്യത്തെ പ്രന്‍സിപ്പാള്‍ ശ്രീ. M S ഗിരീശന്‍ ആയിരുന്നു. തുടര്‍ന്ന് ശ്രീമതി. എ. എന്‍. ഇന്ദിരാഭായി തന്പുരാട്ടി, ശ്രീ. കെ. പി. മോഹനന്‍പിള്ള, ശ്രീമതി മേരിയമ്മ ജോസ്, ശ്രീമതി. D പാര്‍വ്വതിയമ്മ, ശ്രീ. വി. കെ. വിശ്വനാഥന്‍, ശ്രീ പി. മധുകുമാര്‍ തുടങ്ങിയവര്‍ പ്രിന്‍സിപ്പള്‍മാരായി. CS, OS, MLT എന്നീ മൂന്ന് കോഴ്സുകള്‍ ഇവിടെയുണ്ട്. 2005 ല്‍ MLT യ്ക്ക് SC വിഭാഗത്തില്‍ അതുല്‍ കോച്ചേരിയ്ക്ക് Second rank ഉം 2008 ല്‍ NCERT അവാര്‍ഡ് അശ്വതി N ന് ലഭിക്കുകയുണ്ടായി. നല്ല അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് 2008 ല്‍ ശ്രീമതി. സജിമോള്‍ പി. വര്‍ഗ്ഗീസിനും ലഭിച്ചു. 2009 ല്‍ ഏറ്റവും നല്ല NSS യൂണിറ്റിനുള്ള അവാര്‍ഡ് ഈ സ്കൂള്‍ നേടുകയുണ്ടായി. നല്ല പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് പി. പി. നാരായണന്‍ നന്പൂതിരിക്ക് ലഭിക്കുകയുണ്ടായി. വി. എച്ച്. എസ്. എസ്. വിഭാഗത്തിന്‍റെ ആദ്യ പ്രിന്‍സിപ്പള്‍ ആയി ശ്രീമതി. സജിമോള്‍ പി. വര്‍ഗ്ഗീസ് നിയമിതയായി. 2008 - 09, 2009 – 10, 2011 – 12 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം ലഭിച്ചു. സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങിയ വര്‍ഷം 2004-05 അദ്ധ്യയന വര്‍ഷമായിരുന്നു. ഈ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് കുറിച്ചിത്താനം പൂത്തൃക്കോവില്‍ ദേവസ്വം ആണ്. ദേവസ്വത്തിന് ഈ സ്ഥലം നല്‍കിയത് ചേന്നാത്തമ്മയാണ്.

സ്ഥാപകാഗംങ്ങള്‍


കൃഷ്ണന്‍ നന്പൂതിരി
കാഞ്ഞിരക്കാട്ട് കിഴക്കേടത്ത് മന
മണ്ണയ്ക്കനാട്


നാരായണന്‍ നന്പൂതിരി
പുതുമന ഇല്ലം
കുറിച്ചിത്താനം


ജയന്തന്‍ നന്പൂതിരി
തുരുത്തിപ്പള്ളി ഇല്ലം
പുലിയന്നൂര്‍


കേശവന്‍ നന്പൂതിരി
എളംപിലാക്കാട്ട് ഇല്ലം
പുലിയന്നൂര്‍


നാരായണന്‍ നന്പൂതിരി
നരമംഗലത്ത് ഇല്ലം
വലവൂര്‍


രാമന്‍ നന്പൂതിരി
കല്ലൂരില്ലം
കിഴതടിയൂര്‍, പാല


നീലകണ്ഠന്‍ നന്പൂതിരി
കാഞ്ഞിരക്കാട്ട് പടിഞ്ഞാറേടത്ത് മന
മണ്ണയ്ക്കനാട്


ദാമോദരന്‍ നന്പൂതിരി
പഴയിടത്തുമന
കുറിച്ചിത്താനം


പരമേശ്വരന്‍ നന്പൂതിരി
തലയാറ്റുംപിള്ളിമന
കുറിച്ചിത്താനം


ആദ്യഭാരവാഹികള്‍

  • പ്രസിഡന്‍റ് - കൃഷ്ണന്‍ നന്പൂതിരി, കാഞ്ഞിരക്കാട്ട് കിഴക്കേടത്ത് മന , മണ്ണയ്ക്കനാട്
  • സെക്രട്ടറി - ജയന്തന്‍ നന്പൂതിരി, തുരുത്തിപ്പള്ളി ഇല്ലം, പുലിയന്നൂര്‍.
  • ട്രഷറര്‍ - നാരായണന്‍ നന്പൂതിരി, പുതുമന ഇല്ലം, കുറിച്ചിത്താനം
  • മാനേജര്‍ - ദാമോദരന്‍ നന്പൂതിരി, പഴയിടത്തുമന, കുറിച്ചിത്താനം


EX Managers


P.K. ദാമോദരന്‍ നന്പൂതിരി


T.S ജയന്തന്‍ നന്പൂതിരി


നീലകണ്ഠന്‍ നന്പൂതിരി


N.K. നാരായണന്‍ നന്പൂതിരി


S.P നന്പൂതിരി


K. ശ്രീധരന്‍ നന്പൂതിരി


K.N. കൃഷ്ണന്‍ നന്പൂതിരി


N. രാമന്‍ നന്പൂതിരി


P.D. കേശവന്‍ നന്പൂതിരി

കുറിച്ചിത്താനം എഡ്യുക്കേഷണല്‍ സൊസൈറ്റി, Reg.No : 37 / 1124

ശ്രീകൃഷ്ണാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്

  1. Sree Krishna Vocational Higher Secondary School
  2. Sree Krishna Public School

മാനേജ്മെന്റ് കമ്മിറ്റി

പ്രസിഡന്റ്


P.D. കേശവന്‍ നന്പൂതിരി

സെക്രട്ടറി


P.P. കേശവന്‍ നന്പൂതിരി

ട്രഷറര്‍


K.V നാരായണന്‍ നന്പൂതിരി

സ്കൂള്‍ മാനേജര്‍


K.N രാമന്‍ നന്പൂതിരി


K നാരായണന്‍ നന്പൂതിരി


റ്റി. എന്‍. ശങ്കരന്‍ നമ്പൂതിരി


ഹരി, പുതുമന


പരമേശ്വരന്‍ നമ്പൂതിരി


റ്റി. എന്‍. പരമേശ്വരന്‍ നമ്പൂതിരി
(അനിയന്‍ തലയാറ്റുംപിള്ളി)